ടെക്‌നിക്കല്‍ ബിരുദതല കോഴ്‌സുകളിലേക്ക് (TGC) അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി; 2025 നവംബര്‍ 6 വരെ അപേക്ഷിക്കാം

Advertisement

143-ാമത്‌ ടെക്‌നിക്കല്‍ ബിരുദതല കോഴ്‌സുകളിലേക്ക് (TGC) അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി. 2026 ജൂലൈയിലാണ് കോഴ്‌സ് ആരംഭിക്കുക. joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2025 നവംബര്‍ ആറ്‌ വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ (IMA) ട്രെയിനിങ് ഉണ്ടാകും. ഈ സമയത്ത് 56400 രൂപ സ്റ്റൈപ്പന്റും മറ്റ് അലവന്‍സുകളും ലഭിക്കും. വിജയകരമായി ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവരെ ലെഫ്റ്റനന്റായി കമ്മീഷന്‍ ചെയ്യും.

തിരഞ്ഞെടുക്കല്‍ പ്രക്രിയ

അപേക്ഷകര്‍ ഇന്ത്യന്‍ ആര്‍മിയുടെ ശാരീരിക ക്ഷമത മാനദണ്ഡങ്ങള്‍ പാലിക്കണം.

  1. 2.4 കിലോമീറ്റര്‍ പത്ത് മിനിറ്റിനുള്ളില്‍ ഓടി പൂര്‍ത്തിയാക്കണം.
  2. 40 പുഷ്-അപ്പ്, 6 പുള്‍-അപ്പ്, 30 സിറ്റ്- അപ്പ്, സ്‌ക്വാറ്റിന്റെയും ലംങ്‌സിന്റെയും രണ്ട് സെറ്റുകള്‍

3.അടിസ്ഥാന നീന്തല്‍ പരിജ്ഞാനം

എഞ്ചിനിയറിങില്‍ അവാസന സെമസ്റ്റര്‍ വരെയുള്ള ക്യുമിലേറ്റീവ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കട്ട്-ഓഫ് ശതമാനം കണക്കാക്കിയാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കുക. ഇങ്ങനെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡി(SSB) ന്റെ നേതൃത്വത്തിലുള്ള അഭിമുഖത്തിനായി ക്ഷണിക്കും. രണ്ട് ഘട്ടങ്ങളായി അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന അഭിമുഖത്തില്‍ സൈക്കോളജിസ്റ്റ്, ഗ്രൂപ് ടെസ്റ്റിങ് ഓഫീസര്‍, ഇന്റര്‍വ്യു ഓഫീസര്‍ എന്നിവര്‍ പങ്കെടുക്കും. അഭിമുഖത്തിന്റെ രണ്ട് ഘട്ടങ്ങളും വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍ പരിശോധനയ്ക്കും പ്രി- കമ്മിഷന്‍ ട്രെയിനിങ് അക്കാദമിയിലേക്കും പോകുന്നു. ഇവിടെ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഡെറാഡൂണിലെ ഐ.എം.എയില്‍ ട്രെയിനിങിന് പോകാന്‍ അവസരം ലഭിക്കുക. പാസിങ് ഔട്ടിന് ശേഷം യോഗ്യതയുടേയും പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലേക്ക് നിയമിക്കുന്നു.

അപേക്ഷിക്കാനുള്ള യോഗ്യത

പ്രായം: 20-27 വയസ് വരെ

വിദ്യാഭ്യാസം: അപേക്ഷകര്‍ എഞ്ചിനിയറിങ് ബിരുദം നേടിയവര്‍ അല്ലെങ്കില്‍ അവസാന വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ഥി ആയിരിക്കണം.

എസ്.എസ്.ബി അഭിമുഖത്തിന്റയും എഞ്ചിനിയറിങിന് ലഭിച്ച മാര്‍ക്കിന്റയും അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സറ്റായ joinindianarmy.nic.in സന്ദര്‍ശിക്കുക
Officers Entry വിഭാഗത്തില്‍ Apply/Login ക്ലിക്ക് ചെയ്യുക
പുതുതായി അപേക്ഷിക്കുകയാണെങ്കില്‍ ‘New Registration’ ക്ലിക്ക് ചെയ്ത് പുതുതായി അപേക്ഷിക്കാം
അപേക്ഷ ഫോം പൂര്‍ത്തിയാക്കി ആവശ്യമായ ഡോക്യുമെന്റ്‌സ് നല്‍കുക
ആധാര്‍ കാര്‍ഡ്, ഒപ്പ്, പാസ്‌പോര്‍ട്ട് ഫോട്ടോ, ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, മേല്‍വിലാസം, യോഗ്യത കോഴ്‌സിന്റെ മാര്‍ക്ക് ലിസറ്റ് എന്നിവ് ആവശ്യമാണ്. ആകെ മുപ്പത് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Advertisement