ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ (AE) തസ്തികയിലേക്ക് ഹരിയാന പവർ യൂട്ടിലിറ്റീസ് (HPU) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഹരിയാന വിദ്യുത് പ്രസരൺ നിഗം ലിമിറ്റഡിലെ (HVPNL) 284 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പൂർണമായും ഗേറ്റ്(GATE) സ്‌കോറുകളെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾക്ക് പ്രത്യേക എഴുത്തുപരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
എച്ച്പിയു എഇ ഒഴിവുകളുടെ വിശദാംശങ്ങൾ
അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) 211 ഇലക്ട്രിക്കൽ എൻജിനീയറിംഗ് (EE), അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) 55 മെക്കാനിക്കൽ എൻജിനീയറിംഗ് (ME), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) 19 സിവിൽ എഞ്ചിനീയറിംഗ് (CE)
യോഗ്യതാ മാനദണ്ഡങ്ങൾ
അപേക്ഷകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ എൻജിനീയറിംഗിൽ (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്/മെക്കാനിക്കൽ/സിവിൽ) ഫുൾ-ടൈം ബാച്ചിലർ ബിരുദം ഉണ്ടായിരിക്കണം. ഫുൾ-ടൈം മാസ്റ്റേഴ്‌സ് ഇൻ എൻജിനീയറിംഗ് ഉള്ളവർക്കും അപേക്ഷിക്കാം. കൂടാതെ, അപേക്ഷകർക്ക് 2022, 2023, 2024, അല്ലെങ്കിൽ 2025-ലെ സാധുവായ ഗേറ്റ് സ്‌കോർ ഉണ്ടായിരിക്കണം.
പ്രായപരിധിയും ശമ്പളവും
പ്രായം: 20 മുതൽ 42 വയസ്സ് വരെ (2025 ഒക്ടോബർ 29 പ്രകാരം). സംവരണ വിഭാഗങ്ങൾക്ക് നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ശമ്പളം: ലെവൽ-09 പേ സ്‌കെയിൽ, പ്രതിമാസം 53,100 രൂപ മുതൽ 1,67,800 രൂപ വരെ.
തിരഞ്ഞെടുപ്പ്
ഉദ്യോഗാർഥികളെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരഞ്ഞെടുക്കുക. ടൈ വരുന്ന സാഹചര്യത്തിൽ, പ്രായക്കൂടുതലുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.
അപേക്ഷാ ഫീസ്
ജനറൽ വിഭാഗം: 590 രൂപ
വനിതാ ഉദ്യോഗാർഥികൾ, SC/BC-A/BC-B/ESM/EWS വിഭാഗങ്ങൾ: 148 രൂപ
എങ്ങനെ അപേക്ഷിക്കാം
എച്ച്പിയു-വിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ hvpn.org.in സന്ദർശിക്കുക.
റിക്രൂട്ട്‌മെന്റ് എന്ന വിഭാഗത്തിലേക്ക് പോയി ബന്ധപ്പെട്ട അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വ്യക്തിഗത, വിദ്യാഭ്യാസ, ഗേറ്റ് സ്‌കോർ വിവരങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
നിശ്ചിത ഫോർമാറ്റിൽ ഏറ്റവും പുതിയ പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
നിങ്ങളുടെ വിഭാഗത്തിനനുസരിച്ചുള്ള അപേക്ഷാ ഫീസ് അടയ്ക്കുക.
ഭാവിയിലെ ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
































