വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (2 ഒഴിവുകൾ) കരാർ നിയമനത്തിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം.
താത്പര്യമുള്ളവർ രേഖകൾ സഹിതം ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ഒക്ടോബർ 6 രാവിലെ 11-ന് അഭിമുഖ പരീക്ഷയ്ക്കായി ഹാജരാകണം.
വിദ്യാഭ്യാസ യോഗ്യത
എസ്എസ്എൽസി, COPA ട്രേഡിൽ നാഷണൽ ട്രേഡ്(എൻടിസി)/സ്‌റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്(എസ്ടിസി) യോഗ്യത.
ശമ്പളം: പ്രതിമാസം 22,240 രൂപ
വിശദവിവരങ്ങൾക്ക് http://det.kerala.gov.in/wp-content/uploads/2023/01/DEO-Notification.pdf സന്ദർശിക്കുക.
































