കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ നൈനിത്താളിലുള്ള ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളാണുള്ളത്.
ലബോറട്രി അസിസ്റ്റന്റ്-1, ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-7. ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്-3, എന്‍ജിനിയറിങ്-4, സയന്റിഫിക് അസിസ്റ്റന്റ് (ലൈബ്രറി)-2, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്-4, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്-1, അക്കൗണ്ട്‌സ് അസിസ്റ്റന്റ്-2, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്-1, ജൂനിയര്‍ ഓഫീസര്‍ -2, പേഴ്സണല്‍ അസിസ്റ്റന്റ്-1, ഡ്രൈവര്‍-1, മള്‍ട്ടി ടാസ്റ്റിങ് സ്റ്റാഫ്-7 എന്നീ തസ്തികകളിലാണ് നിയമനം.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ www.aries.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 17.
































