പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അസാപ് കേരളയുടെ സഹകരണത്തോടെ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 29ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ നിന്നായി 50ല്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ 300 ല്‍ അധികം ഒഴിവുകള്‍ ഉണ്ട്. തൊഴില്‍മേളയുടെ ഭാഗമാകാന്‍ https://forms.gle/V7bGukgVbqRpGE646 ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനുണ്ടാവും. എസ് എസ് എല്‍ സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ഒറ്റപ്പാലം ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുള്ളിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ രാവിലെ 9.30 ന് എത്തണം. ഫോണ്‍: 9495999667,9895967998,9745067209,9961830637,9961937747
താല്‍കാലിക നിയമനം
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താല്‍കാലിക ഒഴിവ്. നഴ്സിങ് ഓഫീസര്‍, നഴ്സിങ് അസിസ്റ്റന്റ്, സെക്യൂരിറ്റി, ഡ്രൈവര്‍ തസ്തികകളില്‍ 179 ദിവസത്തേക്ക് കരാര്‍ നിയമനമാണ്. നഴ്സിങ് ഓഫീസര്‍ക്ക് ബി.എസ്.സി നഴ്സിങ്, ജി.എന്‍.എം, കേരള നഴ്സസ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18-36.
നഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ ഗവ. അംഗീകൃത എ.എന്‍.എം കോഴ്സ് വിജയിച്ചിരിക്കണം. പ്രായ പരിധി 18-36. ഡ്രൈവര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സിയും ഹെവി ലൈസന്‍സുമാണ് യോഗ്യത പ്രായപരിധി 18-38. സെക്യൂരിറ്റി തസ്തകയിലേക്ക് എസ്.എസ്.എല്‍.സിയും ശാരീരിക ക്ഷമതയുമാണ് യോഗ്യത. പ്രായപരിധി 18-41. എല്ലാ തസ്തികകളിലേക്കും ഒരുവര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
































