ഇന്ത്യന്‍ റെയില്‍വേയിലെ സെക്ഷന്‍ കണ്‍ട്രോളര്‍ തസ്തികയിലെ 368 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. കേരളത്തില്‍ തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 14. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷ നല്‍കാം.
20 മുതല്‍ 33 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകള്‍ ഉണ്ടാകും. സെക്ഷന്‍ കണ്‍ട്രോളര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ മുന്‍ പരിചയം ആവശ്യമില്ല. നിയമനം ലഭിക്കുന്നവര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ (CPC) ലെവല്‍ 6-ല്‍ പെടുന്ന ശമ്പളവും ആനൂകൂല്യങ്ങളും ലഭിക്കും. ഈ തസ്തികയുടെ പ്രാരംഭ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്.
കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി ബി റ്റി), കമ്പ്യൂട്ടര്‍ ബേസ്ഡ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സി ബി എ റ്റി),ഡോക്യുമെന്റ് വെരിഫിക്കേഷന്‍,മെഡിക്കല്‍ പരിശോധന തുടങ്ങിയ ക്രമത്തിലാകും തെരഞ്ഞെടുപ്പ് പ്രക്രിയ. കാഴ്ച്ചാ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.rrbapply.gov.in/ സന്ദര്‍ശിക്കുക.
































