ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എഞ്ചിനീയര്‍/ഓഫീസര്‍ ഒഴിവുകള്‍… ശമ്പളം 50000 – 160000 വരെ

Advertisement

എഞ്ചിനീയര്‍/ഓഫീസര്‍ (ഗ്രേഡ് എ) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. അപേക്ഷ പൂര്‍ത്തീകരിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 21 ആണ്. അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെമിക്കല്‍, ഇലക്ട്രിക്കല്‍, അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗില്‍ ഫുള്‍-ടൈം ബി ഇ /ബി ടെക് ബിരുദം ഉണ്ടായിരിക്കണം.
ജനറല്‍, ഇ ഡബ്ല്യു എസ്, ഒ ബി സി- എന്‍ സി എല്‍ വിഭാഗങ്ങള്‍ക്ക് ബിരുദത്തില്‍ കുറഞ്ഞത് 65% മാര്‍ക്ക് ആവശ്യമാണ്.
എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി വിഭാഗങ്ങള്‍ക്ക് 55% മാര്‍ക്ക് മതി.
ബിരുദം AICTE/UGC അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് റെഗുലര്‍ കോഴ്‌സിലൂടെ നേടിയിരിക്കണം.
2025 ഒക്ടോബര്‍ 31-നകം ബിരുദം പൂര്‍ത്തിയാക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി (2025 ജൂലൈ 1-ന് അനുസരിച്ച്)

ജനറല്‍/ഇ ഡബ്ല്യു എസ്: പരമാവധി 26 വയസ്സ് (1999 ജൂലൈ 1-ന് ശേഷം ജനിച്ചവര്‍).
ഒ ബി സി (നോണ്‍-ക്രീമി ലെയര്‍): 29 വയസ്സ് (1996 ജൂലൈ 1-ന് ശേഷം ജനിച്ചവര്‍).
എസ് സി, എസ് ടി: 31 വയസ്സ് (1994 ജൂലൈ 1-ന് ശേഷം ജനിച്ചവര്‍).
പി ഡബ്ല്യു ബി ഡി: 10 വര്‍ഷം വരെ ഇളവ്.

റിസര്‍വേഷന്‍
ഒ ബി സി (നോണ്‍-ക്രീമി ലെയര്‍), എസ് സി, എസ് ടി, ഇ ഡബ്ല്യു എസ്, പി ഡബ്ല്യു ബി ഡി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംവരണം ലഭിക്കും. റിസര്‍വേഷന്‍ ആനുകൂല്യം ലഭിക്കാന്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

തിരഞ്ഞെടുപ്പ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ : 100 ചോദ്യങ്ങള്‍ (85% വെയ്‌റ്റേജ്), ഡൊമെയ്നും ആപ്റ്റിറ്റിയൂഡും ഉള്‍പ്പെടുന്നു
ഗ്രൂപ്പ് ഡിസ്‌കഷന്‍/ഗ്രൂപ്പ് ടാസ്‌ക്: 5% വെയ്‌റ്റേജ്.
പേഴ്‌സണല്‍ ഇന്റര്‍വ്യൂ 10% വെയ്‌റ്റേജ്.
ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കല്‍ പരിശോധന: അവസാന ഘട്ടത്തില്‍.
ശമ്പളവും ആനുകൂല്യങ്ങളും

ശമ്പള സ്‌കെയില്‍: 50000 – 160000 (ഗ്രേഡ് എ).
ആനുകൂല്യങ്ങള്‍: ഡിയര്‍നെസ് അലവന്‍സ് (ഡിഎ), ഹൗസ് റെന്റ് അലവന്‍സ് (എച്ച് ആര്‍ എ), മെഡിക്കല്‍ സൗകര്യങ്ങള്‍, ഗ്രാറ്റുവിറ്റി, പി എഫ്, പ്രകടനവുമായി ബന്ധപ്പെട്ട പ്രോത്സാഹനം (പി ആര്‍ പി).
അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റ് www.iocl.com സന്ദര്‍ശിക്കുക.
‘Careers’ വിഭാഗത്തില്‍ ‘Latest Job Openings’ ക്ലിക്ക് ചെയ്യുക.
‘Apply Online’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
സമീപകാല പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, ഇടത് കൈ വിരലടയാളം എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച് ഫീസ് (ജനറല്‍/OBC/EWS-ന് 500) ഓണ്‍ലൈനായി അടയ്ക്കുക.
അപേക്ഷ സമര്‍പ്പിച്ച ശേഷം ഫോം സേവ് ചെയ്ത് ഭാവി ഉപയോഗത്തിനായി പ്രിന്റ് എടുക്കുക.

Advertisement