എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ 192 ഒഴിവ്; എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അവസരം

Advertisement

എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ 192 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തേയ്ക്കാണ് അപ്രന്റിസ്‌ഷിപ്. കേരളത്തിൽ തൃശൂർ (2), എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി 6 ഒഴിവുണ്ട്.

∙യോഗ്യത: ബിരുദം. 2021 സെപ്റ്റംബർ ഒന്നിനു ശേഷം യോഗ്യത നേടിയവരാകണം.

∙പ്രായം: 20–25. യോഗ്യത, പ്രായം എന്നിവ 2025 സെപ്റ്റംബർ 1 അടിസ്ഥാനമാക്കി കണക്കാക്കും.

∙തിരഞ്ഞെടുപ്പ്: എൻട്രൻസ് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഒക്ടോബർ 1നു നടത്തും.

∙സ്റ്റൈപെൻഡ്: 12,000 രൂപ.

∙ഫീസ്: 944 രൂപ. പട്ടികവിഭാഗം, വനിതകൾക്ക് 708 രൂപ. ഭിന്നശേഷിക്കാർക്കു 472രൂപ. ഓൺലൈനായി അടയ്ക്കാം

∙അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ www.nats.education.gov.in എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്. വിജ്ഞാപനം www.lichousing.com എന്ന വെബ്സൈറ്റിൽ.

Advertisement