ബെംഗളൂരുവിലെ ബിഇഎംഎൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 556 ഒഴിവുകളിലേക്ക് വിജ്ഞാപനമായി. സെപ്റ്റംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:
∙ ഓപ്പറേറ്റർ (440 ഒഴിവ്): ഫിറ്റർ/ ടർണർ/ വെൽഡർ/ മെഷിനിസ്റ്റ്/ ഇലക്ട്രിഷ്യൻ ട്രേഡിൽ ഐടിഐ; 29 വയസ്സ്; 16,900.
∙ സെക്യൂരിറ്റി ഗാർഡ് ആൻഡ് ഫയർ പഴ്സനേൽ (56): പത്താം ക്ലാസ്/ തത്തുല്യം, കേന്ദ്ര സായുധ സേനകളിൽ സമാന തസ്തികകളിൽ 2 വർഷ ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സെക്യൂരിറ്റി ഏജൻസിയിൽ 5 വർഷ ജോലി പരിചയം; 29 വയസ്സ്; 20,000-23,500.
∙ സർവീസ് പഴ്സനേൽ (46): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഫിറ്റർ/ ഇലക്ട്രിഷ്യൻ ട്രേഡിൽ ഐടിഐ; 29 വയസ്സ്; 24,000-32,500.
∙ സ്റ്റാഫ് നഴ്സ് (10): ബിഎസ്‍സി നഴ്സിങ് അല്ലെങ്കിൽ പത്താം ക്ലാസ്സും 3 വർഷത്തെ ഡിപ്ലോമ ഇൻ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയും, 2-3 വർഷ പരിചയം; 30 വയസ്സ്; 18,780-67,390.
∙ ഫാർമസിസ്റ്റ് (4): പ്ലസ് ടുവും ഫാർമസി ഡിപ്ലോമയും ഫാർമസി കൗൺസിൽ റജിസ്ട്രേഷനും, 2-3 വർഷ പരിചയം; 29 വയസ്സ്; 16,900-60,650.
100 ട്രെയിനി
ബിഇഎംഎൽ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയുടെ 100 ഒഴിവ്. മെക്കാനിക്കൽ (90 ഒഴിവ്), ഇലക്ട്രിക്കൽ (10) വിഭാഗങ്ങളിലാണ് അവസരം. ഒരു വർഷ പരിശീലനം, തുടർന്ന് ഒാഫിസർ ഗ്രേഡിൽ റഗുലർ നിയമനം. സെപ്റ്റംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം. പ്രായപരിധി: 29 വയസ്സ്. ശമ്പളം: 40,000-1,40,000.
27 മാനേജർ
ബിഇഎംഎൽ ലിമിറ്റഡിൽ മാനേജർ തസ്തികകളിലും നിയമനം. 27 ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം.
സെപ്റ്റംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ തസ്തികകൾ: അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ.
വിജ്ഞാപനങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ www.bemlindia.in ൽ ലഭ്യമാണ്.
































