പവർഗ്രിഡിൽ എൻജിനീയർ, സൂപ്പർവൈസർ തസ്തികകളിൽ 1,543 ഒഴിവ്; കേരളത്തിലും അവസരം

Advertisement

പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജനുകളിലായി ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർവൈസർ തസ്തികകളിലായി 1,543 ഒഴിവ്. കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി, അന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജ്യണലിൽ. 268 ഒഴിവുണ്ട്. രണ്ട് വർഷ താത്ക്കാലിക നിയമനം. ഈ മാസം പതിനേഴ് വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജി./പവർ എൻജി.(ഇലക്ട്രിക്കൽ)/സിവിൽ എൻജിനീയറിങ്ങിൽ 55% മാർക്കോടെ ബിഇ/ബിടെക്/ ബിഎസ്‌സി (എൻജിനീയറിങ്), ഒരു വർഷ പരിചയം (പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻമാർക്ക് പാസ്മാർക്ക് മതി); 30,000-1,20,000.

∙ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജി./പവർ എൻജി. (ഇലക്ട്രിക്കൽ)/സിവിൽ/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഐടി/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ 55% മാർക്കോടെ ഡിപ്ലോമ, ഒരു വർഷ പരിചയം (പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻമാർക്ക് പാസ്മാർക്ക് മതി); 23,000-1,05,000.

∙പ്രായപരിധി: 29. അർഹർക്ക് ഇളവ്.

∙ഫീസ്: ഫീൽഡ് എൻജിനീയർ-400; ഫീൽഡ് സൂപ്പർവൈസർ–300.

പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യു എന്നിവ മുഖേന. ഡൽഹി, ഭോപാൽ, കൊൽക്കത്ത, ബെംഗളൂരു, ഗുവാഹത്തി, മുംബൈ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങൾ. www.powergrid.in

Advertisement