ദക്ഷിണ റെയില്‍വേയില്‍ 3518 അപ്രന്റിസ്; പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ ഒഴിവുകള്‍

Advertisement

ദക്ഷിണറെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിവിഷനുകളിലും വര്‍ക്ക് ഷോപ്പ്/ യൂണിറ്റുകളിലുമായി 3518 പേരെയാണ് തിരഞ്ഞെടുക്കുക. പാലക്കാട് ഡിവിഷനില്‍ 410 ഒഴിവും – ഡിവിഷനില്‍ 300 ഒഴിവുമുണ്ട്. പത്താംക്ലാസ്/ പന്ത്രണ്ടാം ക്ലാസ്/ഐടിഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായാണ് ഒഴിവ്.

സ്‌റ്റൈപ്പന്‍ഡ്: പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് 6000 രൂപയും പന്ത്രണ്ടാംക്ലാസ്/ ഐടിഐ യോഗ്യതയുള്ളവര്‍ക്ക് 7000 രൂപയുമാണ് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ‘www.sr.indianrailways.gov.in എന്ന വെബ്‌സൈറ്റില്‍ News & Updates —> Peronnsel Branch Information’ എന്ന ഭാഗത്ത് നല്‍കിയിട്ടുണ്ട്. അവസാന തീയതി: സെപ്റ്റംബര്‍ 25-ന് വൈകീട്ട് അഞ്ചുമണിവരെ.

Advertisement