സെൻട്രൽ റെയിൽവേയിൽ അപ്രന്റീസാകാൻ അവസരം; 2418 ഒഴിവുകള്‍

Advertisement

സെൻട്രൽ റെയിൽവേയിൽ അപ്രന്റീസാകാൻ അവസരം. 2418 ഒഴിവുണ്ട്. മുംബൈ, ഭൂസാവൾ, പുണെ, നാഗ്പുർ, സോളാപുർ ക്ലസ്റ്ററുകളിലെ വിവിധ വർക്‌ഷോപ്പ്/യൂണിറ്റുകളിലേക്കാണ് നിയമനം. പരിശീലനകാലാവധി ഒരുവർഷമാണ്.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപ്പെൻഡർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്‌ട്രീഷ്യൻ, മെഷീനിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്‌), ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ലബോറട്ടറി അസിസ്റ്റന്റ് (സിപി), ഇലക്‌ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്, മെക്കാനിക്‌ (മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്‌ട്രോണിക് സിസ്റ്റം മെയിന്റനൻസ്. ട്രേഡുകൾതിരിച്ചുള്ള ഒഴിവ് വിജ്ഞാപനത്തിലുണ്ട്.

www.rrccr.com വഴി അപേക്ഷിക്കാം. അവസാനതീയതി: സെപ്റ്റംബർ 11. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rrccr.com സന്ദർശിക്കുക.

Advertisement