ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (OICL) 500 അസിസ്റ്റന്റ് (ക്ലാസ് III) തസ്തികകളിലേക്കുള്ള നിയമനം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2025 ഓഗസ്റ്റ് 2 മുതല്‍ orientalinsurance.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രഖ്യാപിച്ച ഒഴിവുകളില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ബാക്ക്ലോഗ് ഒഴിവുകളും ഉള്‍പ്പെടുന്നു.
തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്‌സൈറ്റായ orientalinsurance.org സന്ദര്‍ശിക്കുക.
‘കരിയര്‍’ വിഭാഗത്തിന് കീഴിലുള്ള OICL അസിസ്റ്റന്റ് രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
തസ്തികയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക.
പ്രധാന തീയതികള്‍
തസ്തികയെ സംബന്ധിച്ച വിശദമായ വിജ്ഞാപനം 2025 ഓഗസ്റ്റ് 1-ന് വൈകുന്നേരം 6:30-ന് വെബ്‌സൈറ്റില്‍ ലഭ്യമാകും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2025 ഓഗസ്റ്റ് 2 മുതല്‍ ഓഗസ്റ്റ് 17 വരെ തസ്തികയിലേക്ക് അപേക്ഷിക്കാനും അപേക്ഷാ ഫീസ് അടയ്ക്കാനും സാധിക്കും. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒഴിവുകള്‍, ബാക്ക്ലോഗ്, സംവരണം, പ്രായം, യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും ഇതേ കാലയളവില്‍ ലഭ്യമാക്കും.
ടയര്‍ I, ടയര്‍ II പരീക്ഷകളുടെ താത്കാലിക തീയതികള്‍ യഥാക്രമം 2025 സെപ്റ്റംബര്‍ 7, ഒക്ടോബര്‍ 28 എന്നിവയാണ്.
പ്രാദേശിക ഭാഷാ പരീക്ഷയുടെ തീയതികള്‍ പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിക്കും.
OICL, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയാണ്. അസിസ്റ്റന്റ് തസ്തികയുടെ പ്രതിമാസ ശമ്പളം ഏകദേശം 50,000 രൂപയാണ്.
































