എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരങ്ങള്‍, 1.5 ലക്ഷം രൂപ വരുമാനം

Advertisement

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ന്യൂഡല്‍ഹിയിലെ കോര്‍പ്പറേറ്റ് ആസ്ഥാനത്തേക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്), സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്) എന്നീ രണ്ട് പ്രധാന തസ്തികകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. പ്രതിമാസ കണ്‍സള്‍ട്ടന്‍സി ഫീസ് 1.5 ലക്ഷം രൂപയാണ്. ഓഗസ്റ്റ് 1 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങള്‍

സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്): 6 ഒഴിവുകള്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്): 4 ഒഴിവുകള്‍
ഉയര്‍ന്ന പ്രായപരിധി: 2025 ഓഗസ്റ്റ് 1-ന് 45 വയസ്സ്
യോഗ്യതാ മാനദണ്ഡം

സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്):

വിദ്യാഭ്യാസ യോഗ്യത: സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ഏതെങ്കിലും സ്‌പെഷ്യലൈസേഷനിലുള്ള എംബിഎയും. ഐഐടികളില്‍ നിന്നോ എന്‍ഐടികളില്‍ നിന്നോ എഞ്ചിനീയറിങ് ബിരുദം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും.
പ്രവൃത്തിപരിചയം: അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മേല്‍നോട്ടം, നിര്‍വ്വഹണം, അല്ലെങ്കില്‍ എംഐഎസ് വികസനം എന്നിവയില്‍ 8-10 വര്‍ഷത്തെ പ്രവൃത്തിപരിചയം. എയര്‍പോര്‍ട്ട് പ്ലാനിങ്, നിര്‍മ്മാണം എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന
സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്)

വിദ്യാഭ്യാസ യോഗ്യത: എഞ്ചിനീയറിങ്്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, അല്ലെങ്കില്‍ ഓപ്പറേഷന്‍സ് റിസര്‍ച്ച് എന്നിവയില്‍ ബിരുദവും ഏതെങ്കിലും സ്‌പെഷ്യലൈസേഷനിലുള്ള എംബിഎയും.
പ്രവൃത്തിപരിചയം: ഡാറ്റാ അനാലിസിസ്, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, അല്ലെങ്കില്‍ ഔദ്യോഗിക മറുപടികള്‍ നല്‍കല്‍ എന്നിവയില്‍ 8-10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 21-നും ഓഗസ്റ്റ് 1-നും ഇടയില്‍ aai.aero അല്ലെങ്കില്‍ edcilindia.co.in എന്ന വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, രേഖകളുടെ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ഇമെയില്‍ വഴി ബന്ധപ്പെടുകയുള്ളൂ.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

നിയമനം ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
2025 ഓഗസ്റ്റ് 1-നോ അതിന് മുന്‍പോ എല്ലാ യോഗ്യതകളും പ്രവൃത്തിപരിചയവും നേടിയിരിക്കണം.
അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യാത്രാബത്തയോ ദിനബത്തയോ (TA/DA) നല്‍കുന്നതല്ല.
പൂര്‍ത്തിയാക്കിയ ഓരോ മാസത്തെ സേവനത്തിനും 1.5 ദിവസം എന്ന നിരക്കില്‍ അവധി ലഭിക്കും. ഇത് അടുത്ത വര്‍ഷത്തേക്ക് മാറ്റാനോ പണമായി മാറ്റിയെടുക്കാനോ സാധിക്കില്ല.
വിശദമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം

Advertisement