കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഎച്ച്പിസി ലിമിറ്റഡിന്റെ ഫരീദാബാദ് കോർപറേറ്റ് ഓഫിസിലും വിവിധ റീജനൽ ഓഫിസുകളിലും അപ്രന്റിസ് ട്രെയിനിയുടെ 361 ഒഴിവ്. ഒരു വർഷ പരിശീലനം. ഓഗസ്റ്റ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, സ്റ്റൈപൻഡ്:
∙ഗ്രാജ്വേറ്റ് (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇ ആൻഡ് സി, കംപ്യൂട്ടർ സയൻസ്): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ്; 15,000.
∙എച്ച്ആർ എക്സിക്യൂട്ടീവ്: എംബിഎ; 15,000.
∙ഫിനാൻസ് എക്സിക്യൂട്ടീവ്: ബികോം; 15,000.
∙സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്/റൂറൽ ഡവലപ്മെന്റ്/സിഎസ്ആറിൽ ബിരുദം; 15,000.
∙ലോ എക്സിക്യൂട്ടീവ്: എൽഎൽബി; 15,000.
∙പിആർ എക്സിക്യൂട്ടീവ്: മാസ് കമ്യൂണിക്കേഷൻ/ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദം; 15,000.
∙രാജ്ഭാഷ അസിസ്റ്റന്റ്: എംഎ ഹിന്ദി/ ഇംഗ്ലിഷ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യം; 15,000.
∙നഴ്സിങ് അസിസ്റ്റന്റ്: ബിഎസ്‌സി നഴ്സിങ്; 15,000.
∙ഫിസിയോതെറപ്പി അസിസ്റ്റന്റ്: ബിപിടി; 15,000.
∙സേഫ്റ്റി അസിസ്റ്റന്റ്: പിജി ഡിപ്ലോമ (ഇൻഡസ്ട്രിയൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് എൻവയൺമെന്റ് എൻജിനീയറിങ്); 15,000.
∙ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇ ആൻഡ് സി, നഴ്സിങ്, ലബോറട്ടറി ടെക്നോളജി, ഫാർമസി, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, സേഫ്റ്റി): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ; 13,500.
∙ഇലക്ട്രിഷ്യൻ, പ്ലംബർ, സർവേയർ, ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ, കാർപെന്റർ, കംപ്യൂട്ടർ ഒാപ്പറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/ മെക്കാനിക്കൽ), സ്റ്റെനോഗ്രഫർ, ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്പെക്ടർ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ; 12,000. ∙പ്രായം: 18-30.www.nhpcindia.com
































