കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈക്കോ) ഇലക്ട്രീഷ്യൻ അപ്രന്റീസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പരീക്ഷയും മുൻപരിചയവും ആവശ്യമില്ലാത്ത ഈ അവസരം ഫ്രഷേഴ്സിനും പ്രയോജനപ്പെടുത്താം.
ഒഴിവുകൾ: അപ്രന്റീസ് ട്രെയിനീ ഇലക്ട്രീഷ്യൻ (കരാർ അടിസ്ഥാനത്തിൽ)
യോഗ്യത:
* ഐടിഐ (ഇലക്ട്രിക്കൽ)
* അല്ലെങ്കിൽ, ഇലക്ട്രിക്കലിൽ ഡിപ്ലോമ
* അല്ലെങ്കിൽ, ബിടെക് ഇലക്ട്രിക്കൽ
പ്രായപരിധി: 30 വയസ്സ് വരെ.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹15,000 ലഭിക്കും.
അഭിമുഖം:
* തീയതി: ജൂലൈ 17
* സമയം: രാവിലെ 11 മണിക്ക്
* സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ പോർട്ടലിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ഏറ്റവും പുതിയ സി.വി. സഹിതം അഭിമുഖത്തിന് ഹാജരാകുക.
* അഭിമുഖസമയത്ത് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ കൈവശം കരുതുക. അസ്സൽ സർട്ടിഫിക്കറ്റുകൾ ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0484 2203077 എന്ന നമ്പറിൽ ബന്ധപ്പെടുക.