ഇന്ത്യൻ കോസ്റ്റ് ഗാർഡ് 170 അസിസ്റ്റന്റ് കമാൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiancoastguard.cdac.in വഴി അപേക്ഷിക്കാവുന്നതാണ്.
ജനറൽ ഡ്യൂട്ടി(GD)
പ്രായപരിധി: 21-25 വയസ്സ് (കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്നവർക്കോ കരസേന/നാവികസേന/വ്യോമസേനയിലെ തത്തുല്യ ഉദ്യോഗസ്ഥർക്കോ 5 വർഷത്തെ ഇളവ്)
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. പ്ലസ് ടു വരെയോ ഇന്റർമീഡിയറ്റ് വരെയോ ഉള്ള ക്ലാസുകളിൽ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും വിഷയങ്ങളായി പഠിച്ചിരിക്കണം.
ടെക്‌നിക്കൽ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്)
പ്രായപരിധി: 21-25 വയസ്സ് (കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്നവർക്ക് 5 വർഷത്തെ ഇളവ്)
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം.
ജൂലായ് 23 വരെ അപേക്ഷ സമർപ്പിക്കാം. എല്ലാ ഉദ്യോഗാർത്ഥികൾക്കും 300 രൂപയാണ് അപേക്ഷ ഫീസ് (SC/ST വിഭാഗക്കാർക്ക് ഫീസില്ല)
ശമ്പള ഘടന
അസിസ്റ്റന്റ് കമാൻഡന്റ്: 56,100 രൂപ
ഡെപ്യൂട്ടി കമാൻഡന്റ്: 67,700 രൂപ
കമാൻഡന്റ് (JG): 78,800 രൂപ
കമാൻഡന്റ്: 1,23,100 രൂപ
വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: joinindiancoastguard.cdac.in