കേരള സ്റ്റാർട്ടപ് മിഷനിൽ പ്രോജക്ട് ഡയറക്ടർ, അസിസ്റ്റന്റ്, സോഫ്റ്റ്‌വെയർ ഡവലപ്പർ, തിരുവനന്തപുരം ഐസറിൽ ഫെലോ, നിഷിൽ കണ്ടന്റ് റൈറ്റർ… ജോലി തേടുന്നവർക്ക് നിരവധി തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
അസിസ്റ്റന്റ്
കായംകുളം സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീൽഡ് അസിസ്റ്റന്റിന്റെ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂലൈ 2 ന്. യോഗ്യത: ബിഎസ്‌സി അഗ്രികൾചർ ഡിപ്ലോമ ഇൻ അഗ്രികൾചർ. പ്രായം: പുരുഷൻ: 18-35; സ്ത്രീ: 18-40. ശമ്പളം: 15,000. www.cpcri.icar.gov.in
കണ്ടന്റ് റൈറ്റർ
തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങിൽ ഐഇസി കണ്ടന്റ് റൈറ്റർ ആൻഡ് എഡിറ്റർ ഒഴിവ്. ജൂലൈ 7 വരെ അപേക്ഷിക്കാം.
യോഗ്യത: ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ് അല്ലെങ്കിൽ മാസ് കമ്യൂണിക്കേഷൻ/ വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിപ്ലോമ/ ബിരുദം. പ്രായപരിധി: 36. ശമ്പളം: 30,995. www.nish.ac.in
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ്, ഓഫിസ് അറ്റൻഡന്റ്; അപേക്ഷ ജൂലൈ 7 വരെ
സോഫ്റ്റ്‌വെയർ ഡവലപ്പർ
കേരള സ്റ്റാർട്ടപ് മിഷനിൽ വിവിധ തസ്തികകളിലായി കരാർ നിയമനം. 4 ഒഴിവ്. ജൂലൈ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: പ്രോജക്ട് ഡയറക്ടർ, പ്രോജക്ട് അസിസ്റ്റന്റ്- എച്ച്ആർ, സോഫ്റ്റ്‌വെയർ ഡവലപ്പർ. https://startupmission.kerala.gov.in
റിസർച് ഫെലോ
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 2 ജൂനിയർ റിസർച് ഫെലോ ഒഴിവ്. കരാർ നിയമനം. ജൂലൈ 7 വരെ അപേക്ഷിക്കാം. യോഗ്യത: എംഎസ്‌സി/ബിടെക്/എംടെക്. പ്രായം: 30. ഫെലോഷിപ്: 37,000. www.iisertvm.ac.in
എൻജിനീയർ
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഒരു പ്രോജക്ട് എൻജിനീയറുടെ ഒഴിവ്. കരാർ നിയമനം. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. http://nielit.gov.in/calicut