ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം നന്നല്ലെങ്കിൽ നിങ്ങൾ പൂർണമായും ആരോഗ്യവാൻ ആണെന്ന് പറയാൻ സാധിക്കുകയില്ല. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവഗണിക്കരുത്. നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്.
1.ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതാവുക
മുമ്പ് നിസ്സാരമായി ചെയ്തിരുന്ന കാര്യങ്ങൾ പിന്നീട് ചെയ്യാൻ കഴിയാതെ വരുക. ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ. ജോലികൾ ഒന്നും ചെയ്യാൻ പറ്റാതെ വരുന്ന സാഹചര്യങ്ങൾ എന്നിവ മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ ലക്ഷണങ്ങളാണ്.
- എപ്പോഴും കരയുക
പെട്ടെന്ന് ഉണ്ടാകുന്ന സങ്കടം, ഉടനെ കരച്ചിൽ വരുക, നിരന്തരമായി കരഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ മാനസികാരോഗ്യം തകരാറിലാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്.
- ഉറക്കം ശരിയാവാതെ വരുക
മാനസികാരോഗ്യം തകരാറിലാണെന്ന് തെളിയിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ശരിയായ ഉറക്കം കിട്ടാതെ വരുന്നത്. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.
- എപ്പോഴും പ്രകോപിതനാവുക
പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ദേഷ്യം വരുക, എപ്പോഴും പ്രകോപിതനാവുക എന്നീ ലക്ഷണങ്ങളും മാനസികാരോഗ്യം തകരാറിൽ ആകുന്നതിന്റേതാണ്.
- ഉത്സാഹം നഷ്ടപ്പെടുക
സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമൊപ്പം പുറത്തുപോവുകയും കളികളും തമാശകളും പറയുകയും ചെയ്തിരുന്ന നിങ്ങൾ പെട്ടെന്ന് നിശബ്ദരാവുകയും വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്യുന്നതും മാനസികാരോഗ്യം തകരാറിലാവുന്നതിന്റെ ലക്ഷണങ്ങളാണ്.
- ശ്രദ്ധിക്കുക
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധനെ സമീപിക്കാൻ മറക്കരുത്. സ്വയം ചികിത്സകളും ഒഴിവാക്കാം.






































