ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിയും. ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
- നാരങ്ങാ- തേൻ ഇഞ്ചി വെള്ളം
ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീരും തേനും ഇഞ്ചിയും ചേർത്ത് കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
- ഗ്രീൻ ടീ
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- ഇഞ്ചി ചായ
ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് കഴിയും. അതിനാൽ ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- മഞ്ഞൾ പാൽ
‘കുർകുമിൻ’ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ഇത് അനേകം രോഗാവസ്ഥകളിൽ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെയും മഞ്ഞൾ ഫലപ്രദമെന്നാണ് പഠനങ്ങൾ പറയുന്നത്.
- ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ട് ജ്യൂസിൽ ആൻറി ഓക്‌സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
- തക്കാളി ജ്യൂസ്
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- ക്യാരറ്റ് ജ്യീസ്
ക്യാരറ്റ് ജ്യീസ് കുടിക്കുന്നതും ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.




































