ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാൻസർ അഥവാ ശ്വാസകോശ അർബുദം
ലങ് ക്യാൻസറിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ചുമ
വിട്ടുമാറാത്ത ചുമ ലങ് ക്യാൻസറിൻറെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്. - ചുമയ്ക്കുമ്പോൾ രക്തം വരുക
ചുമയ്ക്കുമ്പോൾ രക്തം വരുന്നതും ലങ് ക്യാൻസറിൻറെ സൂചനയാകാം. - നെഞ്ചുവേദന
നെഞ്ചുവേദന മറ്റ് ചില കാരണങ്ങൾ കൊണ്ടും ഉണ്ടാകാമെങ്കിലും ചിലപ്പോൾ ലങ് ക്യാൻസറിൻറെ ലക്ഷണമായും നെഞ്ചുവേദന കാണപ്പെടാം. - ശ്വസിക്കാനുളള ബുദ്ധിമുട്ട്
ശ്വസിക്കാനുളള ബുദ്ധിമുട്ട്, ഒന്ന് നടക്കുമ്പോൾ പോലും ഉണ്ടാകുന്ന കിതപ്പ് തുടങ്ങിയവയൊക്കെ സൂചനകളാണ്. - ശബ്ദത്തിലെ മാറ്റം
ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്വാസകോശ അർബുദത്തിൻറെ ഒരു സൂചനയാകാം. - അകാരണമായി ശരീരഭാരം കുറയുക
അകാരണമായി ശരീരഭാരം കുറയുന്നതും ലങ് ക്യാൻസറിൻറെ ഒരു സൂചനയാകാം. - ക്ഷീണം
ശ്വാസകോശാർബുദത്തിൻറെ ലക്ഷണമായും അമിത ക്ഷീണം ഉണ്ടാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.






































