നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണം ആണ് മത്സ്യം. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം മീൻ കറി കഴിക്കുന്നത് പലരുടെയും ശീലമാണ്. മത്സ്യത്തിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
പാലുൽപ്പന്നങ്ങൾ
മത്സ്യത്തിനൊപ്പം പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ചിലർക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. കാരണം ഇവ രണ്ടും പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. അതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹിക്കാൻ സമയമെടുക്കും. ഇതുമൂലം വയറുവേദന, വയർ വീർത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം.
സിട്രസ് ഫ്രൂട്ടുകൾ
നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ആസിഡും മത്സ്യത്തിലെ പ്രോട്ടീനും കൂടി ചേരുമ്പോൾ ചിലർക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാകാം.
സംസ്കരിച്ച ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങൾക്കൊപ്പവും എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾക്കാപ്പവും മത്സ്യം കഴിക്കുന്നവരുണ്ട്. ഇത്തരം ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഒട്ടും നന്നല്ല.
കോള
കോള പോലെയുള്ള ആസിഡ് അടങ്ങിയ പാനീയങ്ങളും മത്സ്യത്തിനൊപ്പം കുടിക്കരുത്.
മഷ്റൂം
കൂണും മീനും ഒരുമിച്ച് കഴിക്കുന്നതും ചിലരിൽ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
മദ്യം
മദ്യവും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ചിലരിൽ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.





































