നിരവധി ഉപയോഗങ്ങളുള്ള ഒന്നാണ് അലുമിനിയം ഫോയിൽ. ഭക്ഷണം പൊതിയാനും ചൂടാക്കാനുമൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അടുക്കളയിൽ നിരവധി ഉപയോഗങ്ങളുള്ള ഒന്നാണ് അലുമിനിയം ഫോയിൽ. യാത്രം ചെയ്യുന്ന സമയത്ത് ഭക്ഷണ സാധനങ്ങൾ പൊതിയാനും ബാക്കി വന്ന ഭക്ഷണങ്ങൾ സൂക്ഷിക്കാനുമൊക്കെ അലുമിനിയം ഫോയിൽ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ദോഷമുണ്ടാകുന്നു. അലുമിനിയം ഫോയിൽ ഉപയോഗിച്ച് ചെയ്യാനാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പൊതിഞ്ഞ് സൂക്ഷിക്കാം
പാകം ചെയ്തതും ബാക്കിവന്നതുമായ ഭക്ഷണ സാധനങ്ങൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. ഇത് ഭക്ഷണത്തിലെ ഈർപ്പം അതുപോലെ നിലനിൽക്കാനും ഭക്ഷണം ചൂടോടെയിരിക്കാനും സഹായിക്കുന്നു.
- ചൂടാക്കാൻ ഉപയോഗിക്കരുത്
അലുമിനിയം ഫോയിൽ ഉപയോഗിച്ച് മൈക്രോവേവിൽ ഒരിക്കലും ഭക്ഷണ സാധനങ്ങൾ ചൂടാക്കാൻ പാടില്ല. ഇത് ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ പാകം ആകുന്നതിന് തടസ്സങ്ങൾ ഉണ്ടാക്കുന്നു.
തക്കാളി വറുക്കാൻ ഇത് ഉപയോഗിക്കരുത്
തക്കാളി അസിഡിറ്റി ഉള്ള പഴമാണ്, ഇത് ഫോയിലിലെ അലൂമിനിയത്തോട് പ്രതിപ്രവർത്തിച്ച് ഭക്ഷണത്തെ വിഷാംശം ഉള്ളതാക്കി മാറ്റുന്നു.
ബേക്കിംഗിന് ഉപയോഗിക്കരുത്
ബേക്കിംഗ് ചെയ്യുമ്പോൾ പലപ്പോഴും പാച്ച്മെന്റ് പേപ്പറിന് പകരമായി അലുമിനിയം ഫോയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല. അലുമിനിയം പെട്ടെന്ന് ചൂടാവും. ഇത് ഫോയിലുമായി നേരിട്ട് സമ്പർക്കമുള്ള ബട്ടർ അല്ലെങ്കിൽ മാവിന്റെ ഭാഗം ബാക്കിയുള്ള ഭാഗത്തേക്കാൾ കൂടുതൽ ചൂട് ആഗിരണം ചെയ്യാൻ കാരണമാകുന്നു. ഇത് നിങ്ങളുടെ കേക്കിന്റെ ചില ഭാഗങ്ങൾ കരിയുന്നതിന് കാരണമായേക്കാം.
പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാം
ഈർപ്പം തടഞ്ഞുനിർത്താൻ അലുമിനിയം ഫോയിൽ വളരെ നല്ലതാണ്. പെട്ടെന്ന് കേടുവരാത്തതും ഉണങ്ങിയതുമായ ഭക്ഷണങ്ങൾ ഇതിൽ സൂക്ഷിക്കുന്നത് ഭക്ഷണം കേടുവരാതിരിക്കാൻ സഹായിക്കുന്നു.
































