ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

Advertisement

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് എന്നു പറയുന്നത്. ഡയറ്റിൽ ശ്രദ്ധിക്കുന്നത് സന്ധിവാതം മൂലമുള്ള വിഷമതകളെ ലഘൂകരിക്കാൻ സഹായിക്കും. സന്ധിവാതമുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്ക

മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ സന്ധിവാതത്തിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.

ഇഞ്ചി
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻറി ഓക്സിഡൻറ് ഗുണങ്ങളുമുണ്ട്. ഇവയും സന്ധിവാതത്തിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.

വെളുത്തുള്ളി
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലിൽ ഡൈസൾഫൈഡ്‌’ എന്ന ഘടകം സന്ധിവാതത്തോട്‌ പൊരുതാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇലക്കറികൾ

വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇലക്കറികൾ കഴിക്കുന്നതും സന്ധിവാത രോഗികൾക്ക് നല്ലതാണ്.

സാൽമൺ ഫിഷ്
സാൽമൺ പോലുള്ള ഫാറ്റി ഫിഷ് സന്ധിവാതമുള്ളവർക്ക്‌ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നൽകും.

നട്സും സീഡുകളും
വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നൽകും. അതിനാൽ ബദാം,വാൾനട്സ്, പിസ്ത, ചിയാസീഡ്, ഫ്ലക്സ്സീഡ് തുടങ്ങിയവ കഴിക്കാം.

പഴങ്ങൾ
ബെറി പഴങ്ങൾ, സിട്രസ് പഴങ്ങൾ തുടങ്ങിയവ കഴിക്കുന്നതും സന്ധിവാത രോഗികൾക്ക് നല്ലതാണ്.

ഗ്രീൻ ടീ
ഗ്രീൻ ടീ കുടിക്കുന്നത് സന്ധിവാതമുള്ളവർക്ക്‌ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ അസ്ഥികൾക്ക് ബലം നൽകും.

Advertisement