ഇളനീർ കുടിക്കുന്നത് പതിവാണോ? നിങ്ങളറിയേണ്ടത്

Advertisement

മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ ആരോഗ്യത്തിന് നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാത്സ്യം, നാരുകൾ എന്നിവയാൽ സമ്പന്നമാണ്​ ഇവ.

പതിവായി ഇളനീർ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നിർജലീകരണം
നിർജലീകരണം ഒഴിവാക്കാൻ ഏറ്റവും മികച്ച പാനീയമാണ് ഇളനീർ.

അമിതവണ്ണം കുറയ്ക്കാൻ
അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.

ദഹനം
ദഹനസഹായിയായും ഇവ​ പ്രവർത്തിക്കുന്നു. കിടക്കുന്നതിന്​ മുമ്പ്​ ഇളനീർ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കും.

ഊർജം
ഇളനീർ കുടിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊർജം ലഭിക്കാൻ സഹായിക്കും. പ്രത്യേകിച്ച് വർക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഏറ്റവും നല്ല പാനീയമാണ് ഇളനീർ.

പ്രതിരോധശേഷി
പ്രതിരോധശേഷി വർധിപ്പിക്കാനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇളനീർ സഹായിക്കും.

ചർമ്മം
ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇളനീർ കുടിക്കുന്നത് നല്ലതാണ്.

Advertisement