ബാത്ത്റൂമിൽ ഫോൺ കൊണ്ട് പോകുന്ന ശീലം പലർക്കുമുണ്ട്. ബാത്ത്റൂമിൽ മൊബെെൽ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ടോയ്‌ലറ്റ് സമയത്ത് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് പെെൽസ് ഉണ്ടാകാനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മലാശയത്തിന്റെ താഴത്തെ ഭാഗത്ത് വീർത്ത സിരകൾ ഉണ്ട്. ഇതിനെ ഡോക്ടർമാർ ഹെമറോയ്ഡുകൾ അല്ലെങ്കിൽ പൈൽസ് എന്ന് വിളിക്കുന്നു. അതിൽ മലവിസർജ്ജനം നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന രക്തക്കുഴലുകളും ടിഷ്യുവും അടങ്ങിയിരിക്കുന്നു. ഈ രക്തക്കുഴലുകൾക്ക് വീക്കം മൂലമുണ്ടാകുന്ന പെെൽസിന് കാരണമാകുന്നു. ഇത് വേദന, ചൊറിച്ചിൽ, അസ്വസ്ഥത, ഇടയ്ക്കിടെ രക്തസ്രാവം എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
മലാശയത്തിന്റെ അടിഭാഗത്ത് ഉയർന്ന മർദ്ദം അനുഭവപ്പെടുന്നു. ഇത് മലവിസർജ്ജന സമയത്ത് ഉണ്ടാകുന്ന ആയാസം, ദീർഘനേരം ടോയ്‌ലറ്റിൽ ഇരിക്കൽ, മലബന്ധം, ഭക്ഷണത്തിലെ നാരുകളുടെ അഭാവം എന്നിവയിലൂടെ പെെൽസ് വികസിക്കാൻ കാരണമാകുന്നു.
ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീക്കണസ് മെഡിക്കൽ സെന്ററിലെ ഒരു ഗവേഷണ സംഘം 45 വയസും അതിൽ കൂടുതലുമുള്ള 125 മുതിർന്നവരിൽ പഠനം നടത്തിയിരുന്നു. അവർ കൊളോനോസ്കോപ്പി സ്ക്രീനിംഗിന് വിധേയരായി. ഗവേഷണത്തിൽ പങ്കെടുത്തവർ അവരുടെ ബാത്ത്റൂം ദിനചര്യകളെക്കുറിച്ചുള്ള ഒരു സർവേ പൂർത്തിയാക്കി. അതിൽ ടോയ്‌ലറ്റ് സമയത്തെ ഫോൺ ഉപയോഗം, ഭക്ഷണശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പങ്കെടുത്തവരിൽ 66% പേരും ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ചിരുന്നതായി പഠനത്തിൽ കണ്ടെത്തി. ബാത്ത്‌റൂമിൽ ഫോൺ ഉപയോഗിക്കുന്നവരിൽ ഫോൺ അകറ്റി നിർത്തുന്നവരെ അപേക്ഷിച്ച് 46 ശതമാനം കൂടുതൽ പെെൽസ് ഉണ്ടാകുന്നതായി ഗവേഷണം കണ്ടെത്തി.
ടോയ്‌ലറ്റിൽ കൂടുതൽ സമയം ഇരിക്കുന്നത് ഗുദ സിര രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഇത് പെെൽസ് വികസനത്തിന് കാരണമാവുകയും ചെയ്യുന്നതായി ഗവേഷകർ പറയുന്നു. ടോയ്‌ലറ്റ് സമയത്ത് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ആളുകൾ പലപ്പോഴും അമിതമായി തിരക്കിലാകുകയും ഇത് ടോയ്‌ലറ്റിൽ ആവശ്യത്തിലധികം സമയം ചെലവഴിക്കാൻ കാരണമാവുകയും ചെയ്യുന്നതായും പഠനത്തിൽ പറയുന്നു.






































