രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പാനീയങ്ങൾ

Advertisement

രോഗ പ്രതിരോധശേഷി കൂട്ടാൻ ആദ്യം ശ്രദ്ധിക്കേണ്ട ഭക്ഷണ കാര്യത്തിൽ തന്നെയാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. ഹോട്ട് ലൈം

ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

  1. മഞ്ഞൾ പാൽ

മഞ്ഞളിലെ കുർക്കുമിനിന് ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. അതിനാൽ മഞ്ഞൾ പാലും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

  1. ബീറ്റ്റൂട്ട് ജിഞ്ചർ ജ്യൂസ്

നൈട്രേറ്റും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബീറ്റ്റൂട്ട് ജിഞ്ചർ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

  1. തണ്ണിമത്തൻ ജ്യൂസ്

വിറ്റാമിൻ സി അടങ്ങിയ തണ്ണിമത്തൻ ജ്യൂസ് പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.

  1. ക്യാരറ്റ്- ഓറഞ്ച് ജ്യൂസ്

ബീറ്റാ കരോട്ടിനും വിറ്റാമിൻ സിയും അടങ്ങിയ ക്യാരറ്റ്- ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

  1. ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Advertisement