വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധ വേണം. പല കാരണങ്ങൾ കൊണ്ടും വൃക്ക രോഗികളുടെ എണ്ണം ഇന്ന് കൂടുകയാണ്. അത്തരത്തിൽ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെട
- സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സിട്രേറ്റ് വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. - വെള്ളരിക്ക
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. - ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കരളിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. - മഞ്ഞൾ
മഞ്ഞളിലെ കുർകുമിന് ആൻറി ഇൻഫ്ലമേറ്ററി, ആൻറിഓക്സിഡൻറ് ഗുണങ്ങളുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. - വെളുത്തുള്ളി
ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി. ഇവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. - റെഡ് ബെൽ പെപ്പർ
ചുവന്ന കാപ്സിക്കത്തിൽ പൊട്ടാസ്യം വളരെ കുറവും വിറ്റാമിൻ എ, സി, ബി6 എന്നിവ അടങ്ങിയതുമാണ്. അതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. - ആപ്പിൾ
ആപ്പിളിൽ പൊട്ടാസ്യം കുറവാണ്. കൂടാതെ ഫൈബറും വിറ്റാമിനുകളും ആൻറിഓക്സിഡൻറുകളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ആപ്പിൾ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. - നെല്ലിക്ക
വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.






































