ശരീരത്തിൽ യൂറിക് ആസിഡ് കൂടിയതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Advertisement

ശരീരത്തിൽ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളിൽ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങൾക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോൾ ശരീരം കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. കാലുകളുടെ പത്തിയിൽ പുകച്ചിലും വേദനയും
    കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകൾക്ക് തീ പിടിച്ച പോലുള്ള അവസ്ഥ ഉണ്ടാകുന്നതും ശരീരത്തിൽ യൂറിക് ആസിഡ് കൂടിയതിൻറെ ഒരു സൂചനയാകാം. വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകാം.
  2. മുട്ടുവേദന
    മുട്ടുവേദന, മുട്ടിൽ നീര്, സന്ധിവേദന തുടങ്ങിയവയും യൂറിക് ആസിഡ് കൂടിയതിൻറെ സൂചനയാകാം.
  3. സന്ധികളിൽ ചുവന്ന നിറത്തിൽ തടിപ്പും നീരും
    ചില സന്ധികളിൽ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, നീര്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവയും ഇതുമൂലം കണ്ടേക്കാം.
  4. നടക്കാൻ ബുദ്ധിമുട്ട്
    ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ മുട്ടുവേദനയും സന്ധിവേദനയുമൊക്കെ ഉണ്ടാവുകയും ഇതുമൂലം നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം.
  5. വൃക്കയിൽ കല്ല്
    യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടായാൽ അത് ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും കാരണമായേക്കാം.
  6. ചർമ്മ പ്രശ്നങ്ങൾ
    ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ ചർമ്മ പ്രശ്നങ്ങളും ഉണ്ടാകാം.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Advertisement