സ്തനാർബുദം ; 30 കഴിഞ്ഞ സ്ത്രീകൾ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ, ചെറുപ്പക്കാരായ സ്ത്രീകളെയാണ് സ്തനാർബുദം കൂടുതലായി ബാധിക്കുന്നു. പ്രത്യേകിച്ച് 30-40 വയസ്സ് പ്രായമുള്ളവരിലാണ് ഈ ക്യാൻസർ കൂടുതലായി കാണുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഇന്ത്യൻ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ക്യാൻസറായി സ്തനാർബുദം മാറിയിരിക്കുന്നു. ഒരു കാലത്ത് ‘പ്രായമായവരുടെ രോഗ’മായി കണക്കാക്കപ്പെട്ടിരുന്ന സ്തനാർബുദം സമീപ വർഷങ്ങളിൽ അതിന്റെ പ്രവണതയിൽ ഗണ്യമായ മാറ്റം കാണിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ, ചെറുപ്പക്കാരായ സ്ത്രീകളെയാണ് സ്തനാർബുദം കൂടുതലായി ബാധിക്കുന്നു. പ്രത്യേകിച്ച് 30-40 വയസ്സ് പ്രായമുള്ളവരിലാണ് ഈ ക്യാൻസർ കൂടുതലായി കാണുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

പ്രായം കുറഞ്ഞവരിൽ കാണപ്പെടുന്ന സ്തനാർബുദം പ്രായമായ സ്ത്രീകളെ അപേക്ഷിച്ച് അപകടകാരിയാണ്. ഇത് മരണനിരക്ക് വർദ്ധിപ്പിക്കുന്നു. ‘ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ (TNBC)’ എന്നും HER2- പോസിറ്റീവ് വകഭേദങ്ങളാണ് ചെറുപ്പക്കാരായി സ്ത്രീകളിൽ കൂടുതലായി കാണുന്നത്.

ജീവിതശൈലിയിലെ തിരഞ്ഞെടുപ്പുകളും സ്തനാരോഗ്യവും തമ്മിൽ ശക്തമായ ശക്തമാണുള്ളത്. സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട പത്ത് അവശ്യ ജീവിതശൈലി ഘടകങ്ങളെ കുറിച്ച് മുംബൈയിലെ വികെയർ ഇമേജിംഗ് ഡയഗ്നോസ്റ്റിക് സെന്ററിലെ ഡയറക്ടറും സീനിയർ ബ്രെസ്റ്റ് & വുമൺസ് ഇമേജിംഗ് കൺസൾട്ടന്റുമായ റേഡിയോളജിസ്റ്റായ ഡോ. നമ്രത സിംഗൽ സാവന്ത് പറയുന്നു.

  1. ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്…

ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ കഴിക്കുക, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ശീലമാക്കുക, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ കൊഴുപ്പുള്ള മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തുക, ആന്റിഓക്‌സിഡന്റ് അടങ്ങിയ പഴങ്ങൾ, നാരുകൾ അടങ്ങിയ ധാന്യങ്ങൾ ഉൾപ്പെടുത്തുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

സംസ്കരിച്ച മാംസം, ശുദ്ധീകരിച്ച പഞ്ചസാര, അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

  1. പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. മദ്യത്തിനും പുകവലിക്കും നേരിട്ട് അർബുദമുണ്ടാക്കുന്ന ഫലങ്ങളുണ്ട്, അതിനാൽ ജീവിതശൈലിയിൽ നിന്ന് ഇവ ഒഴിവാക്കണം.
  2. ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സാധാരണ പരിധിയിൽ (18.5-24.9) ബിഎംഐ നിലനിർത്തുന്നത് സ്തനാർബുദ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഡാറ്റ വ്യക്തമായി കാണിക്കുന്നു.
  3. വ്യായാമം ശീലമാക്കുക : ഉദാസീനമായ ജീവിതശൈലിയുമായി താരതമ്യപ്പെടുത്തുമ്പോൾ പതിവായി വ്യായാമം ചെയ്യുന്നത് സ്തനാർബുദ സാധ്യത 10-20% കുറയ്ക്കുന്നു. ആഴ്ചയിൽ 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ശീലമാക്കുക.
  4. വിട്ടുമാറാത്ത സമ്മർദ്ദം ഹോർമോൺ തകരാറുകൾക്കും രോഗപ്രതിരോധ ശേഷി അടിച്ചമർത്തലിനും കാരണമാകുന്നു. ഇത് സ്തനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കുറഞ്ഞത് 7-8 മണിക്കൂർ നന്നായി ഉറങ്ങുക. പ്രാണായാമം പോലുള്ള ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ശീലമാക്കുക.
  5. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വർഷത്തിലൊരിക്കൽ സ്തനാർബുദം ഉണ്ടോ എന്നത് പരിശോധിക്കുക. എല്ലാ മാസവും സ്തന സ്വയം പരിശോധന നടത്തുക. വർഷത്തിൽ ഒരിക്കൽ മാമോഗ്രാഫി സ്ക്രീനിംഗ് ചെയ്യുക.
Advertisement