മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ രാത്രി കുടിക്കേണ്ട പാനീയങ്ങൾ

7783
Advertisement

സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം, അതുപോലെ ഉത്കണ്ഠ തുടങ്ങിയവ ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും ഇത്തരം മാനസിക സമ്മർദ്ദം ഉണ്ടാകാം. ഇതിൻറെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. പാൽ

പാലിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളായ സെറോടോണിൻ, മെലാറ്റോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കും.

  1. മഞ്ഞൾ പാൽ

ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കുർക്കുമിൻ അടങ്ങിയ മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

  1. കറുവപ്പട്ട ചേർത്ത പാൽ

പാലിൽ കറുവപ്പട്ട ചേർത്ത് രാത്രി കുടിക്കുന്നതും സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും.

  1. ലാവണ്ടർ ചായ

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ലാവണ്ടർ ചായ കുടിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

  1. പുതിനയില ചായ

പുതിനയില ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Advertisement