പ്രമേഹ രോഗികൾ ഭക്ഷണത്തിൻറെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം. കാർബോഹൈട്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത്. അത്തരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- പാവയ്ക്ക
പാവയ്ക്കയിൽ നാരുകളും അതുപോലെ തന്നെ ബ്ലഡ് ഷുഗർ കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ പാവയ്ക്ക കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
- വെള്ളരിക്ക
വെള്ളവും നാരുകളും അടങ്ങിയ വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
- ബെറി പഴങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയിൽ ഫൈബറും ആൻറിഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
- ചീര
നാരുകൾ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
- നെല്ലിക്ക
നാരുകൾ അടങ്ങിയ നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്.
- വെണ്ടയ്ക്ക
ഫൈബർ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.
- പയറുവർഗങ്ങൾ
ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവർഗങ്ങൾ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കും.
- ഉലുവ
നാരുകളാൽ സമ്പന്നമായ ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കും.
- ഓട്സ്
ഫൈബർ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.
- നട്സ്
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഫൈബറും അടങ്ങിയ ബദാം, നിലക്കടല തുടങ്ങിയ നട്സുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.