ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഹൃദയത്തിൻറെ ആരോഗ്യം മുതൽ തലച്ചോറിൻറെ ആരോഗ്യത്തിന് വരെ ഒമേഗ 3 ആസിഡ് ആവശ്യമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡിൻറെ മികച്ച സ്രോതസായി കണക്കാക്കുന്ന ഒന്നാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. 100 ഗ്രാം സാൽമൺ ഫിഷിൽ 4000 മില്ലി ഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും.
- ചിയ സീഡ്സ്
ചിയ വിത്ത് ചേർത്ത ബാർലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ
ഒമേഗ 3 ഫാറ്റി ആസിഡിൻറെ മികച്ച ഉറവിടമാണ് ചിയ സീഡ്സ്. കൂടാതെ പ്രോട്ടീനും നാരുകളുമൊക്കെ ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ചിയ സീഡ്സ് കുതിർത്ത വെള്ളം രാവിലെ കുടിക്കുന്നത് ഗുണം ചെയ്യും.
- ഫ്‌ളാക്‌സ് സീഡ്
ഒമേഗ 3 ഫാറ്റി ആസിഡിൻറെ മികച്ച ഉറവിടമാണ് ഫ്‌ളാക്‌സ് സീഡ്. 100 ഗ്രാം ഫ്‌ളാക്‌സ് സീഡിൽ നിന്നും 22800 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. കൂടാതെ ഇവയിൽ ഫൈബർ, പ്രോട്ടീൻ, മഗ്നീഷ്യം തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഫ്‌ളാക്‌സ് സീഡ് ഡയറ്റിൽ ഉൾപ്പെടുത്താം.
- വാൾനട്സ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ നട്സാണ് വാൾനട്സ്. 100 ഗ്രാം വാൾനട്സിൽ നിന്നും 9000 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
- ഇലക്കറികൾ
ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നതും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ സഹായിക്കും. ഇവ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
- സോയാബീൻ
സോയാബീൻസിലും സോയാബീൻ ഓയിലിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.