രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

1684
Advertisement

എല്ലാ വർഷവും മെയ് 17 ന് ലോക രക്താതിമർദ്ദ ദിനം ആചരിച്ച് വരുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന അപകടഘടകമാണ്. ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധത്തിനുമാണ് ഈ ദിനം ആചരിക്കുന്നത്.

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. തുഷാർ തയാൽ പറഞ്ഞു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

ഒന്ന്

അമിത ശരീരഭാരം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുക ചെയ്യുന്നു. ബോഡി മാസ് സൂചിക (BMI) 18.5 നും 24.9 നും ഇടയിൽ നിലനിർത്താൻ ശ്രമിക്കുക. ഭാരം കുറയ്ക്കുന്നത് പോലും രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കും.

രണ്ട്

DASH ഭക്ഷണക്രമം ശീലമാക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കുക. പ്രതിദിനം 5 ഗ്രാമിൽ താഴെ ഉപ്പ് ഉപയോഗിക്കുക. പൂരിത കൊഴുപ്പുകളും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക.

മൂന്ന്

എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ അല്ലെങ്കിൽ യോഗ പോലുള്ള വ്യായാമം രക്തസമ്മർദ്ദം ആരോഗ്യകരമായ തലത്തിൽ നിലനിർത്തുന്നു. വ്യായാമം സമ്മർദ്ദ നിലയും കുറയ്ക്കുന്നു.

‌നാല്

അമിതമായ മദ്യപാനം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. മദ്യപാനം മാത്രമല്ല പുകവലിയും ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്നു. അതിനാൽ ഇവ രണ്ടും ഉപേക്ഷിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

അഞ്ച്

ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന ഒന്നാണ് സമ്മർദ്ദം. ആഴത്തിലുള്ള ശ്വസനം, ധ്യാനം എന്നിവ ശീലമാക്കുക. സമ്മർദ്ദം മറ്റ് ചില ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

Advertisement