വണ്ണം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങളിൽ കലോറി കുറവാണ്. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുമാണ്. ഇത് കൂടുതൽ നേരം വയറു നിറയുന്നത് അനുഭവപ്പെടാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ദഹനം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ.
ഒന്ന്
ഇലക്കറികളിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. പക്ഷേ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇവയിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.
രണ്ട്
ലയിക്കുന്ന നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണ് ഓട്സ്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും വയറു നിറയ്ക്കുകയും ചെയ്യുന്നു. ഓട്സ് കഴിച്ച് ദിവസം ആരംഭിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
മൂന്ന്
തൈരിൽ പ്രോട്ടീൻ കൂടുതലാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനത്തെ സഹായിക്കുന്നതുമായ പ്രോബയോട്ടിക്സും ഇതിൽ അടങ്ങിയിട്ടുണ്ട്.
നാല്
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് വയറു നിറഞ്ഞതായി തോന്നുന്നതിനും പിന്നീട് പകൽ സമയത്ത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അഞ്ച്
ചിയ വിത്തുകളിൽ നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. സ്മൂത്തി, തൈര് അല്ലെങ്കിൽ ഓട്‌സ് എന്നിവയിൽ ഒരു ടേബിൾസ്പൂൺ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കും.
ആറ്
അവാക്കാഡോകളിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കാരണമാകുന്നു. അവയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ഏഴ്
ബെറിപ്പഴങ്ങളിൽ കലോറി കുറവാണ്. പക്ഷേ നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.