നാൽപത് കഴിഞ്ഞവർ ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

1228
Advertisement

നാൽപതുകളിലെത്തുമ്പോൾ നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകാം. നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകാം, ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകാം, ഹൃദ്രോഗം, പ്രമേഹം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിക്കാം. അതിനാൽ പ്രായം കൂടുമ്പോൾ, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. ഇത്തരത്തിൽ നാൽപത് കഴിഞ്ഞവർ ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഇലക്കറികൾ

അസ്ഥികളുടെ സാന്ദ്രത, ഹൃദയാരോഗ്യം, വൈജ്ഞാനിക പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്ന പോഷകങ്ങളായ കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ അടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുക. നാൽപതുകളിൽ ഇവ പതിവാക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.

  1. ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ, കൊഴുപ്പുള്ള മത്സ്യം ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. ബെറി പഴങ്ങൾ

ഓർമ്മശക്തി സംരക്ഷിക്കാനും, ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.

  1. നട്സും വിത്തുകളും

പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് നട്സും സീഡുകളും. ഇവ
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

  1. ഗ്രീക്ക് യോഗർട്ട്

പ്രോട്ടീനും കാത്സ്യവും കൂടുതലുള്ള ഗ്രീക്ക് യോഗർട്ട് പേശികളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് നല്ലതാണ്. ദഹനത്തെ സഹായിക്കുന്നതും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതുമായ പ്രോബയോട്ടിക്സുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

  1. മുഴുധാന്യങ്ങൾ

നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

  1. ക്രൂസിഫറസ് പച്ചക്കറികൾ

നാൽപത് കഴിഞ്ഞവർ ബ്രൊക്കോളി, കാബേജ്, കോളിഫ്ലവർ പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്. ഇവ
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും മികച്ച ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.

  1. പയറുവർഗങ്ങൾ

പ്രോട്ടീൻ, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയ പയറുവർഗങ്ങൾ കഴിക്കുന്നതും നാൽപത് കഴിഞ്ഞവരുടെ ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Advertisement