ദഹനം മുതൽ തലച്ചോറിൻറെ ആരോഗ്യം വരെ; അറിയാം തണ്ണിമത്തൻ വിത്തുകളുടെ ഗുണങ്ങൾ

619
Advertisement

വേനൽക്കാലം എന്നാൽ തണ്ണിമത്തൻ സീസൺ കൂടിയാണ്. ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. കാരണം തണ്ണിമത്തനിൽ 95% വരെയും ജലാംശം ഉണ്ട്. തണ്ണിമത്തൻ കുരുവും പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്.

തണ്ണിമത്തൻ വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ ഇതാ:

  1. അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടം

മഗ്നീഷ്യം, അയേൺ, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനിന്റെയും നല്ല ഉറവിടവുമാണ്. അതിനാൽ തണ്ണിമത്തൻ കുരു പതിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. എനർജി ബൂസ്റ്റർ

നിങ്ങൾക്ക് പലപ്പോഴും ഊർജ്ജക്കുറവ് അനുഭവപ്പെടാറുണ്ടോ? അങ്ങനെയെങ്കിൽ, തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഊർജ്ജ നില കൂട്ടാൻ സഹായിക്കും. തണ്ണിമത്തൻ കുരു അവശ്യ പോഷകങ്ങളാൽ സമ്പന്നമായതിനാൽ, ഇവ സ്വാഭാവികമായി നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുകയും നിങ്ങളെ കൂടുതൽ ഉന്മേഷവാനാക്കുകയും ചെയ്യുന്നു.

  1. തലച്ചോറിൻറെ ആരോഗ്യം

തണ്ണിമത്തൻ വിത്തുകൾക്ക് തലച്ചോറിൻറെ ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയും.

  1. ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തൻ കുരു പതിവാക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ദഹനം

തണ്ണിമത്തൻ കുരുവിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

  1. ശരീരഭാരം നിയന്ത്രിക്കാൻ

തണ്ണിമത്തൻ വിത്തുകളിലെ ഫൈബർ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇവയിൽ കലോറിയും കുറവാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Advertisement