കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റാൻ പരീക്ഷിക്കേണ്ട വഴികൾ

743
Advertisement

മൊബൈൽ ഫോണിൻറെയും ടിവിയുടെയും കംമ്പ്യൂട്ടറിൻറെയും അമിത ഉപയോഗം, നിർജ്ജലീകരണം, ഉറക്കമില്ലായ്മ, സ്ട്രെസ്, അമിത ജോലി ഭാരം തുടങ്ങിയവയൊക്കെ കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാക്കാൻ കാരണമാകും.

പല കാരണങ്ങൾ കൊണ്ടും ഡാർക്ക് സർക്കിൾസ് അഥവാ കണ്ണിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാകാം. മൊബൈൽ ഫോണിൻറെയും ടിവിയുടെയും കംമ്പ്യൂട്ടറിൻറെയും അമിത ഉപയോഗം, നിർജ്ജലീകരണം, ഉറക്കമില്ലായ്മ, സ്ട്രെസ്, അമിത ജോലി ഭാരം തുടങ്ങിയവയൊക്കെ കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാക്കാൻ കാരണമാകും. കൺതടങ്ങളിലെ കറുത്ത പാടുകൾ മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ നോക്കാം.

  1. ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞ് കൺതടങ്ങളിൽ വെയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഡാർക്ക് സർക്കിൾസ് മാറ്റാൻ ഇത് ഗുണം ചെയ്യും. ഉരുളക്കിഴങ്ങിൻറെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.

  1. വെള്ളരിക്ക

വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കൺതടങ്ങളിൽ പത്ത് മിനിറ്റ് വയ്ക്കുന്നതും പാടുകൾ അകറ്റാൻ സഹായിക്കും.

  1. കറ്റാർവാഴ ജെൽ

കൺതടത്തിലെ കറുപ്പ് മാറ്റാൻ കണ്ണിന് ചുറ്റും കറ്റാർവാഴ ജെൽ പുരട്ടുന്നതും ഏറെ നല്ലതാണ്.

  1. ബദാം ഓയിൽ

ബദാം ഓയിൽ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാൻ നല്ലതാണ്.

  1. ടീ ബാഗ്

ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച ടീ ബാഗ് കൺതടത്തിൽ പത്ത് മിനിറ്റ് വയ്ക്കുക. ശേഷം കഴുകി കളയാം. ഇത് പതിവാക്കുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാൻ ഗുണം ചെയ്യും.

  1. കോഫി

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കോഫി ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

  1. റോസ് വാട്ടർ

റോസ് വാട്ടർ കണ്ണിന് ചുറ്റും പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഫലം നൽകും.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങൾ നടത്തുന്നതാണ് ഉത്തമം.

Advertisement