പ്രമേഹരോഗമുള്ളവര്‍ ഓപണായ ഷൂസുകള്‍ ഒഴിവാക്കണം. കാരണം സ്ട്രാപ്പുകള്‍ കാലിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പ്രമേഹമുള്ളവരാണെങ്കില്‍ കാലില്‍ കുമിളകളോ വ്രണങ്ങളോ ഉണ്ടാവാന്‍ സാധ്യത കൂടുകയും ചെയ്യുന്നു.
മിക്ക പ്രമേഹരോഗികള്‍ക്കും പാദങ്ങളില്‍ മരവിപ്പ് അല്ലെങ്കില്‍ ഇക്കിളി എന്നിവ പോലുള്ള ഡയബറ്റിക് പെരിഫറല്‍ ന്യൂറോപ്പതി ഉണ്ടാകുമെന്നതിനാല്‍ ഫല്‍പ്പ് ഫ്ളോപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പെരുവിരലിനും രണ്ടാമത്തെ വിരലിനും ഇടയില്‍ കിടക്കുന്ന സ്ട്രാപ്പ് വെബ് സ്പേസില്‍ മുറിവുണ്ടാവാന്‍ കാരണമായേക്കാം. മാത്രമല്ല തുറന്ന കാല്‍വിരലുകളുള്ള ഷൂസുകളാണെങ്കില്‍ കല്ലും പൊടിയുമൊക്കെ ഉള്ളിലേക്കു കയറാനും എളുപ്പമാവും.
പ്രമേഹരോഗികള്‍ ധരിക്കേണ്ട പാദരക്ഷകള്‍ പിന്‍ഭാഗത്തെ ഹീല്‍ഭാഗത്ത് ഒരു സ്ട്രാപ്പ് വരുന്ന സ്ളൈഡര്‍ ആവാം. വീതിയുള്ള ടോ ബോക്സുകള്‍ മൃദുവായ സോളുകള്‍ ആയിരിക്കണം. ലെയ്സ്ഡ് ഷൂസ് ധരിക്കുന്നതും നല്ലതാണ്.
വൈകുന്നേരമാണ് ചെരിപ്പ് വാങ്ങാന്‍ പറ്റിയ ഏറ്റവും നല്ല സമയം. കാരണം ആസമയത്ത് കാലുകള്‍ കുറച്ചൊന്നു വീര്‍ക്കാന്‍ സാധ്യതയുണ്ട്. അപ്പോഴാണ് വാങ്ങുന്നതെങ്കില്‍ ബാക്കി എല്ലാ സമയത്തും ഷൂസ് ധരിക്കുമ്പോള്‍ സുഖകരമായിരിക്കും. എന്നാലും നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് ഒരു ചെരുപ്പ് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.