നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് മത്തങ്ങ. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ തുടങ്ങിയവയൊക്കെ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. പതിവായി മത്തങ്ങ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഹൃദയാരോഗ്യം
പൊട്ടാസ്യവും ഫൈബറും അടങ്ങിയ മത്തങ്ങ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- പ്രതിരോധശേഷി
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അടങ്ങിയ മത്തങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.
- ദഹനം
ഫൈബർ ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- കണ്ണുകളുടെ ആരോഗ്യം
ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ മത്തങ്ങ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
- എല്ലുകളുടെ ആരോഗ്യം
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ മത്തങ്ങ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും.
- വണ്ണം കുറയ്ക്കാൻ
മത്തങ്ങയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
- ഉറക്കം ലഭിക്കാൻ
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
- ചർമ്മം
വിറ്റാമിനുകളായ എ, ഇ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ധാരാളം അടങ്ങിയ മത്തങ്ങ ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.