പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് ( കെ സി സി )ക്ലർജി കമ്മീഷൻ പത്തനംതിട്ട ജില്ലാ വൈദിക സമ്മേളനം നാളെ മൈലപ്ര മാർ കുര്യാക്കോസ് ആശ്രമത്തിൽ നടക്കും.
രാവിലെ 10ന്
ബീലിവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രപോലീത്ത ഡോ. സാമുവൽ തിയോഫിലോസ് ഉദ്ഘാടനം ചെയ്യും. കെ സി സി പരിസ്ഥിതി കമ്മീഷൻ ചെയർമാൻ കമാൻഡർ റ്റി. ഒ. ഏലിയാസ് ക്ലാസിന് നേതൃത്വം നൽകും. കോന്നി എം എൽ എ അഡ്വ. ജെനിഷ് കുമാർ, കെ സി സി ജനറൽ സെക്രട്ടറി അഡ്വ .ഡോ പ്രകാശ് പി തോമസ് എന്നിവർ മുഖ്യതിഥികളാകും. മീറ്റിംഗിൽ വിവിധ ക്രൈസ്തവ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾക്ക് വൈദികർ
നേതൃത്വം നൽകും. പത്തനംതിട്ട ജില്ലയിലെ വിവിധ സഭകളിലെ വൈദികർ, റമ്പാച്ചൻമാർ, വികാരി ജനറൽ, കോർ എപ്പിസ് കോപ്പമാർ എന്നിവർ മീറ്റിംഗിൽ പങ്കെടുക്കും.
രജിട്രഷൻ രാവിലെ 9 ന് ആരംഭിക്കുമെന്ന് കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ ആർ നോബിൾ അറിയിച്ചു.