ഹൊറർ കോമഡി ജോണറിൽ വരുന്ന സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് വർക്കാവുന്ന പടമാണ്
പ്രകമ്പനം എന്ന് പറയാം.
തുടക്കം മുതൽ പലപ്പോഴും തിയേറ്ററിൽ മുഴങ്ങുന്ന ചിരി അത് വ്യക്തമാക്കുന്നതാണ്.
“അച്ഛമ്മയും” “പുണ്യാളനും”നൈസ് ആയിട്ടുണ്ട്..
പിന്നെ യൂത്തിന്റെ വൈബിനനുസരിച്ച് രോമാഞ്ചം, അടി കപ്യാരെ കൂട്ടമണി, പടക്കളം തുടങ്ങിയ സിനിമകളെ പോലെ എൻജോയ് ചെയ്യാൻ പറ്റിയ ഒരു സിനിമ കൂടിയാണ് പ്രകമ്പനം.. മേൽപ്പറഞ്ഞ സിനിമകളുടെ ലെവലിലല്ലെങ്കിലും സാറ്റിക്സ്ഫാഷൻ ലഭിക്കുന്ന തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സിനിമയാണ് പ്രകമ്പനം.
സാഗർ സൂര്യയുടെ ത്രൂഔട്ട് കിടിലൻ പ്രകടനമാണ് സിനിമയുടെ നട്ടെല്ല്..
കുരുതിയിലും പണിയിലും കണ്ട റോളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സാഗർസൂര്യയെ ഈ സിനിമയിൽ കാണാം.
കൂടെ ഗണപതിയും അമീനും സനേഷ് ഗിന്നസും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്..
സിനിമയിൽ ഒരു പ്രധാന റോളിൽ വന്ന മല്ലിക സുകുമാരനും,അവർ നൽകിയ ഡബ്ബിങ്ങും മികച്ചതായിരുന്നു.വ്യത്യസ്തതയുള്ളതുമായിരുന്നു.

































