Home Lifestyle Entertainment നടി പാര്‍വതി തിരുവോത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്ക് വൈറല്‍

നടി പാര്‍വതി തിരുവോത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്ക് വൈറല്‍

Advertisement

നടി പാര്‍വതി തിരുവോത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്ക് വൈറല്‍. വെറൈറ്റി മാസികയുടെ ഇന്ത്യന്‍ ലോഞ്ചിലാണ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പാര്‍വതി തിരുവോത്ത് തിളങ്ങിയത്. മൃണാള്‍ ഠാക്കൂര്‍, നിമ്രത് കൗര്‍, സണ്ണി ലിയോണി, മാളവിക മോഹനന്‍, രാകുല്‍ സിങ് തുടങ്ങി നിരവധി നായികമാര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങില്‍ വ്യത്യസ്തമായ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
അതേസമയം, പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, നോബഡി എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന പാര്‍വതിയുടെ മറ്റു സിനിമകള്‍. ബോളിവുഡ് സൂപ്പര്‍താരം ഹൃതിക്ക് റോഷനുമായി കൈകോര്‍ത്ത് പാര്‍വതി തിരുവോത്ത് എത്തുന്ന വെബ് സീരീസ് ഉടന്‍ റിലീസിനെത്തും.

Advertisement