Home News Breaking News എന്താ ലുക്ക് ലാലേട്ടാ’; നിമിഷ നേരം കൊണ്ട് വൈറലായി മോഹന്‍ലാല്‍ചിത്രം

എന്താ ലുക്ക് ലാലേട്ടാ’; നിമിഷ നേരം കൊണ്ട് വൈറലായി മോഹന്‍ലാല്‍ചിത്രം

Advertisement

ന‌ടൻ മോഹൻലാലിന്റെ മേക്ക് ഓവറുകള്‍ എന്നും തരംഗമാണെങ്കിലും പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വല്ലാതെ വൈറലായി മാറിയിരുന്നു. താടി വടിച്ച്, മീശ പിരിച്ചുള്ള മോഹൻലാലിന്റെ പുതിയ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ ഹിറ്റായത്. 2018 ൽ പുറത്തിറങ്ങിയ ‘ഒടിയൻ’ എന്ന ചിത്രത്തിന് ശേഷമാണ് മോഹൻലാലിനെ സ്ഥിരം താടി ലുക്കിൽ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. ദൃശ്യം2വിലും മറ്റും മോഹന്‍ലാലിന്‍റെ മുഖത്ത് അഭിനയം പോയെന്ന ആക്ഷേപം പോലുമുണ്ടായി. തുടരുമാണ് ലാലേട്ടനെ തിരികെ കിട്ടിയെന്ന സൂഷ്മദൃക്കുകള്‍ ആഘോഷിച്ച സിനിമ

ഇപ്പോഴിതാ ലാലേട്ടന്‍ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് വൈറലായി മാറുന്നത്. വെള്ള നിറത്തിലെ ഷർട്ടിലാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാൻ കഴിയുക. ഷർട്ടിന്റെ പോക്കറ്റിൽ ഒരു പൂച്ചക്കുട്ടിയെയും പ്രിന്റ് ചെയ്തിട്ടുണ്ട്. ‘വന്താ…സുത്തതാ…തിരുമ്പി വന്താ…റിപ്പീറ്റ്’ എന്നാണ് സംവിധായകൻ തരുൺ മൂർത്തി കമന്റായി കുറിച്ചിരിക്കുന്നത്.

ജനുവരി 23-നാണ് തന്റെ പുതിയ ലുക്ക് വെളിപ്പെടുത്തിയുള്ള ചിത്രം മോഹൻലാൽ ആദ്യമായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചുമ്മാ എന്ന ക്യാപ്ഷനോടെ L366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ടുതന്നെ ആ ചിത്രം വൈറലായി.

മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് L366. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാൽ പങ്കുവെച്ചിരുന്നു

മീശപിരിച്ച് കയ്യിൽ പൊലീസ് ഷൂസുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

സംഗീതം -ജേക്സ് ബിജോയ്, സഹസംവിധാനം -ബിനു പപ്പു, എഡിറ്റിംഗ് -വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ -ഗോകുൽദാസ്, കോസ്റ്റ്യൂം -മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -സുധർമൻ, രചന -രതീഷ് രവി, മേക്കപ്പ് -റോണക്സ് സേവ്യർ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here