മാര്‍ക്കോയുടെ പാന്‍ ഇന്ത്യന്‍ വിജയത്തിനുശേഷം ക്യൂബസ് എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന ആന്റണി വര്‍ഗീസ് ചിത്രം കാട്ടാളന്‍ മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പന്‍ റിലീസുകളില്‍ ഒന്നായാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ആദ്യ ടീസര്‍ ജനുവരി 16ന് പുറത്ത് വരും. നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് ഡീലുകളില്‍ ഒന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
ഷൂട്ടിംഗ് പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ്സ് റെക്കോര്‍ഡുകള്‍ പലതും മാറ്റി എഴുതിയിട്ടുണ്ട് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫാര്‍സ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പന്‍ വിദേശ റിലീസിനായി ‘കാട്ടാളന്‍’ ഒരുങ്ങുന്നത്. ‘മാര്‍ക്കോ’ എന്ന പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

































