സൂപ്പര്‍ ഹിറ്റ് ചിത്രം ‘വാഴ’ എന്ന സിനിമയുടെ രണ്ടാം ഭാഗം ‘വാഴ 11’ – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസി’ന് ആശംസകളുമായി നടന്‍ പൃഥ്വിരാജ്. അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ആശംസകളര്‍പ്പിച്ചാണ് ഫേസ്ബുക്കില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്തുണയുമായി പൃഥ്വിരാജ് എത്തിയിരിക്കുന്നത്. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ചിത്രം 2026 വേനലവധിക്ക് തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിപിന്‍ദാസ് ആണ്.
സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അമീന്‍ തുടങ്ങിയ ഒരുകൂട്ടം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ‘വാഴ കക’ല്‍ അഭിനയിക്കുന്നുണ്ട്. അഖില്‍ ലൈലാസുരന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം.

































