ബോളിവുഡിൽ റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ’… ‘കാന്താര’യുടെ കളക്ഷനെയും മറികടന്നു

Advertisement

പാകിസ്ഥാനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ധുരന്ധർ റെക്കോർഡുകൾ തകർത്തു മുന്നേറുന്നു. ‘കാന്താര’യുടെ കളക്ഷനെയും മറികടന്നു
വെറും 18 ദിവസം കൊണ്ട് 900 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്.
ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് രൺവീർ സിങ് പ്രധാന വേഷത്തിലെത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ധർ. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നടൻ അക്ഷയ് ഖന്നയുടെ പെർഫോമൻസിനാണ് കയ്യടികളേറെ.
ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 707.5 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം ഇതുവരെ നേടിയത്. രൺബീർ കപൂർ ചിത്രമായ അനിമലിന്റെ കളക്ഷനും വരും ദിവസങ്ങളിൽ ധുരന്ധർ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ക്രിസ്മസ് ദിനത്തിലെ കളക്ഷൻ കൂടി കണക്കിലെടുത്താൽ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ധുരന്ധർ കാന്താര, സ്ത്രീ 2, ബാഹുബലി 2 എന്നിവയുടെ ആഗോള കളക്ഷനെ മറികടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദേശ ബോക്‌സോഫീസിൽ നിന്നും 193.40 കോടിയാണ് ചിത്രം നേടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here