രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍

Advertisement

തെലുങ്കിലെ സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇരുവരും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. സ്വകാര്യത ആഗ്രഹിക്കുന്നതിനാല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചുവപ്പ് സാരിയുടുത്ത ചിത്രം രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇത് വിവാഹനിശ്ചയത്തിന് ധരിച്ച സാരിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുമുണ്ടായി. എല്ലാവര്‍ക്കും ദസറ ആശംസകള്‍ നേര്‍ന്നാണ് രശ്മിക ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാണ്. ന്യൂയോര്‍ക്കില്‍ നടന്ന ‘ഇന്ത്യ ഡേ പരേഡി’ല്‍ അതിഥികളായെത്തിയ ഇരുവരും കൈകോര്‍ത്ത് പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Advertisement