കാന്താര ചാപ്റ്റർ 1 മിന്നിച്ചോ…. ക്ലൈമാക്സ്‌ എക്കാലത്തെയും മികച്ചതെന്ന് പ്രേക്ഷക പ്രതികരണം

Advertisement

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്  ‘കാന്താര ചാപ്റ്റർ 1’ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആഗോള റിലീസായി എത്തിയ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം ബോക്സ്ഓഫീസിൽ വലിയ മുന്നേറ്റം കാഴ്ച വയ്ക്കുമെന്നാണ് വിലയിരുത്തൽ.
തുടക്കം മുതൽ ഒടുക്കം വരെ ഒരുപോലെ മികച്ച് നിൽക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയായി പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷഭ് ഷെട്ടിയുടെ പ്രകടനത്തിനും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. നായികയായി എത്തിയ രുക്മിണി വസന്തും മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ
അവസാന 10 മിനിറ്റ് ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നത് ക്ലൈമാക്സ് ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ക്ലൈമാക്സ് ആണെന്ന് പ്രേക്ഷകർ പറയുന്നു.

Advertisement