മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച മോഹൻലാലിൻ്റെ മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും ദൃശ്യമികവോടെ വീണ്ടുമെത്തുന്നു. രാവണപ്രഭുവിന്റെ 4k പതിപ്പ് ഒക്ടോബർ പത്തിന് തീയേറ്ററുകളിലെത്തും. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഐ വിശശി സംവിധാനം ചെയ്ത ദേവാസുരത്തിൻ്റെ തുടർച്ചയെന്നോളം രഞ്ജിത്ത് തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് രാവണ പ്രഭു.
ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4K അറ്റ്‌മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ് കുമാര്‍, ഇന്നസന്റ്, വസുന്ധര ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു.
സുരേഷ് പീറ്റേഴ്‌സിന്റേതാണ് സംഗീതം. അടുത്തിടെ ചിത്രത്തിന്റെ റീ റിലീസ് ടീസറും പുറത്തുവന്നിരുന്നു. മലയാളികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. 2001 ലാണ് രാവണപ്രഭു റിലീസിനെത്തുന്നത്. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റാണ്. ഛോട്ടാ മുംബൈ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റീ റിലീസ് ചെയ്ത ചിത്രം. സ്ഫടികം, ദേവദൂതൻ എന്നീ മോഹൻലാൽ ചിത്രങ്ങളും റീ റിലീസിനെത്തി ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയിരുന്നു.
Home Lifestyle Entertainment ‘ഇത് അയാളുടെ കാലമല്ലേ, ഇതിങ്ങിനെ തുടരും’; ‘രാവണപ്രഭു’ 4K റീ റിലീസ് ഒക്ടോബര്‍ 10ന്






































